കൊച്ചി: സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ജുഡീഷല്‍ കമ്മീഷന്‍ സോളാര്‍ കേസ് പരിഗണിക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു കോടതി വിലയിരുത്തിയ സാഹചര്യത്തിലാണിത്.
സോളാര്‍ കമ്മീഷന്‍ രൂപീകരിക്കുന്നതിനു മുമ്പാണു സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ് ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് അദ്ദേഹം കമ്മീഷനു മുന്നില്‍ ഹാജരായി മൊഴി നല്‍കുകയും ചെയ്തു. കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ടു നല്‍കിയ ശേഷം വി.എസിന്റെ ആവശ്യം വീണ്ടും പരിഗണിക്കാമെന്നു കോടതി അറിയിച്ചു.
Discussion about this post