തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളേജില്‍ ഓണാഘോഷത്തിന്റെ പേരില്‍ എസ്എഫ്ഐ നടത്തിയ ആഘോഷ ആഭാസമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. സെക്രട്ടേറിയറ്റിലെ ഓണാഘോഷം വിലക്കിയ മുഖ്യമന്ത്രിയുടെ മൂക്കിന് കീഴില്‍ നടന്ന ഈ അഴിഞ്ഞാട്ടത്തെ എങ്ങനെ ന്യായീകരിക്കുമെന്നും സുധീരന്‍ ചോദിച്ചു.
പാളയം രക്തസാക്ഷി മണ്ഡപം മുതല്‍ സെക്രട്ടേറിയറ്റു വരെയാണ് ഗതാഗതം മുടക്കിക്കൊണ്ട് എസ്എഫ്ഐ ഘോഷയാത്ര സംഘടിപ്പിച്ചത്. ഉച്ചയ്ക്ക് 12.30 ഓടെ റോഡിലേക്കിറങ്ങിയ സംഘം ഗതാഗതം താറുമാറാക്കി. ആംബുലന്‍സുകള്‍ ഉള്‍പ്പെടെ വാഹനങ്ങള്‍ കുരുക്കില്‍പ്പെട്ട് നട്ടം തിരിഞ്ഞു. വാദ്യമേളങ്ങളോടെ നൃത്തം വച്ചായിരുന്നു ഘോഷയാത്ര. ഇരുന്നൂറോളം കുട്ടികള്‍ പങ്കെടുത്തത്. ഒരു മണിക്കൂറോളം വാഹനഗതാഗതം പൂര്‍ണമായും സ്തംഭിപ്പിച്ചു നടത്തിയ ആഘോഷത്തെ തുടര്‍ന്ന് കുട്ടികള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
Discussion about this post