ഡല്‍ഹി: തീവ്രവാദ സംഘടനയായ ഇസ്ലാമിക സ്റ്റേറ്റില്‍ ചേര്‍ന്നെന്നു സംശയിക്കുന്ന രാജ്യം വിട്ട മലയാളികള്‍ക്ക് ഇംഗ്ലണ്ടിലെ ഐഎസ് അനുയായികളുമായി ബന്ധമുള്ളതായി വിവരം. കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയാണ് കേസിലെ നിര്‍ണ്ണായക വിവരം പുറത്തു വിട്ടത്. അഫ്ഗാനിസ്ഥാനിലേയ്ക്ക് കടക്കാനുള്ള ശ്രമത്തിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ പിടിയിലായ യാസ്മിന് മുഹമ്മദിനെ ചോദ്യം ചെയ്തതോടെയാണ് പുതിയ തെളിവുകള്‍ ലഭിച്ചത്.
യാസ്മിന്റെ ഭര്‍ത്താവ് അബ്ദുല്‍ റഷീദും അയാളുടെ ആദ്യ ഭാര്യ ആയിഷയും ഐഎസ് ബന്ധമുള്ള ഇംഗ്ലണ്ട് സ്വദേശികളുമായി ബന്ധപ്പെട്ടിരുന്നെന്നാണ് യാസ്മിന്റെ വെളിപ്പെടുത്തല്‍. ഇംഗ്ലണ്ട് സ്വദേശികളാണ് ഐഎസ് ആശയങ്ങളുള്ള വീഡിയോകളും സന്ദേശങ്ങളും അയച്ചു കൊടുത്തിരുന്നത്. ഭര്‍ത്താവും അയാളോടൊപ്പം പോയവരും ജൂലൈയില്‍ അഫ്ഗാനില്‍ എത്തിയതായി യാസ്മിനെ അറിയിച്ചിരുന്നു. അതു കൊണ്ടാണ് അങ്ങോട്ട് കടക്കാന്‍ യാസ്മിന് ശ്രമിച്ചത്. കേരളത്തില്‍ നിന്ന് കാണാതായ 22 പേരും അഫ്ഗാനില്‍ എത്തിയതായി എന്‍ഐയും വ്യക്തമാക്കി.
Discussion about this post