കോഴിക്കോട്: കാവേരി നദീജല പ്രശ്‌നത്തില്‍ കര്‍ണാടകയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ അവിടെയുള്ള മലയാളികളുടെ സുരക്ഷയും യാത്ര സൗകര്യവും ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ബംഗലൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ട് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി. രാവിലെ 11.30ന് തിരുവനന്തപുരത്തേക്കും വൈകിട്ട് 6.30ന് കണ്ണൂര്‍ക്കുമാണ് ട്രെയിന്‍ പുറപ്പെടുക. പോലീസ് സംരക്ഷണത്തിലായിരിക്കും സര്‍വീസുകള്‍. ഇവ നാളെ വൈകിട്ടോടെ തിരിച്ചുപോകുമെന്നും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും അയച്ച കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
കര്‍ണാടകയില്‍ സംഘര്‍ഷത്തിന് അയവുവന്നാല്‍ മാത്രമേ കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തുവെന്നും മന്ത്രി അറിയിച്ചു. ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായ സാഹചര്യത്തിലാണ് സര്‍വീസ് നിര്‍ത്തിവച്ചത്. ബംഗലൂരുവിലെ കെ.എസ്ആര്‍.ടിസി ഡിപ്പോ തുറക്കാനായിട്ടില്ല. ഇന്നലെ രാത്രി പുറപ്പെട്ട നാലു കെ.എസ്.എആര്‍.ടി.സി ബസുകള്‍ ഇന്നു പുലര്‍ച്ചെ കാസര്‍ഗോഡ് എത്തിച്ചേര്‍ന്നു. അതേസമയം, കര്‍ണാടകയില്‍ അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ബംഗലൂരു നഗരത്തില്‍ നിരോധനാജ്ഞ തുടരുകയാണ്. ജനങ്ങള്‍ സമാധാനം പാലിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു.
Discussion about this post