വധശിക്ഷ നിയമപുസ്തകത്തില്‍ നിന്ന് തന്നെ എടുത്ത് കളയണമെന്ന് സിപിഎം പിബി അംഗം എംഎ ബേബി. സൗമ്യ വധക്കേസിലെ കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നുഎംഎ ബേബി.
വധശിക്ഷ വേണ്ടെന്ന നിലപാടില് മാറ്റമില്ല. സൗമ്യ വധക്കേസില്‍ വധശിക്ഷ ലഭിക്കാന്‍ വേണ്ടിയല്ല തിരുത്തല്‍ ഹര്‍ജി വീണ്ടും നല്‍കുന്നത്. കൊലക്കുറ്റം തെളിയിക്കുന്നതിനു വേണ്ടിയാണ്. ഗോവിന്ദചാമിയെ എന്നല്ല ഗോഡ്‌സെയെ പോലും തൂക്കിക്കൊല്ലരുത് എന്നാണ് നിലപാടെന്നും എംഎ ബേബി പറഞ്ഞു.
ഗോവിന്ദചാമിയ്ക്ക് മരണം വരെ കഠിന തടവാണ് നല്‍കേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്നും എംഎ ബേബി
പറഞ്ഞു.
Discussion about this post