ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്ന ഷിയാ വിഭാഗത്തില്‍ പെടുന്ന രോഗികളെ മാരകമായ ഇഞ്ചക്ഷന് ഉപയോഗിച്ച് കൊലപ്പെടുത്തിയെന്ന് പാക്കിസ്ഥാന് ആശുപത്രി ഡെപ്യൂട്ടി ഡയറക്ടറുടെ കുറ്റസമ്മതം. കറാച്ചിയിലെ അബ്ബാസി ഷെഹീസ് ഹോസ്പിറ്റലിലെ ഫിനാന്‍സ് വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ ഫരീദ് ഉദ് ദിന് ആണ് ഇത് സംബന്ധിച്ച് കോടതിയില്‍ കുറ്റസമ്മതം നടത്തിയത്. മറ്റ് പാര്‍ട്ടികളില്‍ പെടുന്നവരെയും ഷിയാ വിഭാഗത്തില്‍ പെടുന്നവരെയും മാരകമായ വിഷം കലര്‍ന്ന ഇഞ്ചക്ഷന് ഉപയോഗിച്ച് കൊലപ്പെടുത്തിയതായി ഇയാള്‍ സമ്മതിച്ചു. വനിത ഡോക്ടര്‍മാരെയും നഴ്സുമാരെയും ലൈഗികമായി അപമാനിച്ചുവെന്ന കേസിലും ഇയാള്‍ പ്രതിയാണ്.
Pakistan hospital Admn confesses to poisoning injured patients if they were Shia Muslims. How does one country…https://t.co/ZuqiKmNTrG
— Tarek Fatah (@TarekFatah) September 5, 2016
ഭീകരവിരുദ്ധ കോടതിയില്‍ റേഞ്ചേഴ്സാണ് ഇയാളെ ഹാജരാക്കിയത്. പരിക്ക് പറ്റി എത്തുന്ന ഷിയ വിഭാഗക്കാരെ പ്രാഥമിക ചികിത്സ പോലും നല്‍കാതെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അന്വേഷണസംഘം പറയുന്നത്. സിബ്ത് ഇ ജഫാര്‍, മൗലാന അമീനി, സയീദ് ഹൈദര്‍, തുടങ്ങിയ നേതാക്കളുള്‍പ്പടെ നൂഫ് കണക്കിന് പേര് ഇങ്ങനെ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post