കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയെ കൊന്നത് താനല്ലെന്ന് പ്രതി അമീര്‍ ഉള് ഇസ്ലാം കോടതിയില്‍ പറഞ്ഞു. സുഹൃത്ത് അനാറുള്‍ ഇസ്ലാം ആണ് കൊലപാതകം നടത്തിയതെന്നും അമീര്‍ പറഞ്ഞു. എറണാകുളം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് അമീര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ സഹോദരന് ബദറുള്‍ ഇസ്ലാം പറഞ്ഞ കാര്യങ്ങള്‍ അമീര്‍ ഉള് ഇസ്ലാം കോടതിയില്‍ ആവര്‍ത്തിച്ചു. അനാറുള്‍ ഇസ്ലാം എവിടെയുണ്ടെന്ന് പോലീസിനറിയാമെന്നും അമീര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കസ്റ്റഡി കാലാവധി അവസാനിച്ചതോടെയാണ് അമീറിനെ കോടതിയില്‍ ഹാജരാക്കിയത്. അമീറിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഈമാസം 26 ലേക്ക് മാറ്റി.
അമീര്‍ ഉള് ഇസ്ലാം തനിച്ചാണ് കൊല നടത്തിയതെന്ന് അന്വേഷണസംഘം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമാണ് അമീര്‍ നടത്തുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
Discussion about this post