ഡല്‍ഹി: കശ്മീരിലെ ഉറിയിലുണ്ടായ ഭീകരാക്രമണത്തിന് സമാനമായ ആക്രമണം പാകിസ്ഥാനിലും നടത്തണമെന്ന് ബിജെപി എംപിയും മുന്‍ ആഭ്യന്തര സെക്രട്ടറിയുമായ ആര്‍ കെ സിങ്. പാകിസ്ഥാന്‍ ഭീകരാക്രമങ്ങള്‍ നിര്‍ത്തണമെങ്കില്‍ അതേ അളവില്‍ തന്നെ ഇന്ത്യ തിരിച്ചടിയ്ക്കുകയാണ് വേണ്ടത്. ഇനിയും അവര്‍ ഇത്തരത്തില്‍ തന്നെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും.
ഇന്ത്യയ്ക്ക് നഷ്ടങ്ങള്‍ ഉണ്ടാകാന്‍ സമ്മതിച്ചുകൂടാ. പാകിസ്ഥാന് നാശനഷ്ടങ്ങള്‍ ഉണ്ടാകണം. എന്നാല്‍ മാത്രമേ അവര്‍ പഠിക്കുകയുള്ളൂ എന്നും ആര്‍ കെ സിങ് പറഞ്ഞു.
Discussion about this post