കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തിന് കോഴിക്കോട്ടെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ സമസ്ത എപി വിഭാഗം നേതാവ് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ അനുമതി തേടി. ഈ മാസം 24നോ 25നോ മോഡിയെ കണ്ടേക്കും. അതേസമയം, പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും കാന്തപുരത്തിന്റെ അഭ്യര്‍ത്ഥനയ്ക്ക് ഇതിന് മറുപടി ലഭിച്ചിട്ടില്ല.
കഴിഞ്ഞ മാര്‍ച്ചില്‍ ഡല്‍ഹിയില്‍ നടന്ന ലോക സൂഫീ സമ്മേളനത്തില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ പങ്കെടുത്തത് ചിലര്‍ വിവാദമാക്കിയിരുന്നു. ഇതിന് പിന്നാലെ മോഡി ഭരണത്തെ പ്രശംസിച്ച് കാന്തപുരം രംഗത്തെത്തിയതും ചര്‍ച്ചയായി.
ബിജെപി അധികാരത്തില്‍ വന്ന ശേഷം രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചതായി കരുതുന്നില്ലെന്നും മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ സമാധാനപരമായ രാജ്യമാണെന്നും ഖലീജ് ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ കാന്തപുരം പറഞ്ഞിരുന്നു.
നാളെ മുതല്‍ കോഴിക്കോട് സ്വപ്നനഗരിയില്‍ തുടങ്ങുന്ന ബിജെപി ദേശീയ കൗണ്‍സിലില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി 24നാണ് കേരളത്തിലെത്തുന്നത്. 25നും അദ്ദേഹം കേരളത്തിലുണ്ടാകും.
Discussion about this post