കാണ്‍പൂര്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ആദ്യ ദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ ഒന്നാം ഇന്നിംഗ്സില്‍ 291/9 എന്ന നിലയിലാണ്. മികച്ച തുടക്കം ലഭിച്ചിട്ടും മികച്ച സ്കോര്‍ നേടാന്‍ കഴിയാതിരുന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
ഓപ്പണര്‍ മുരളി വിജയ് (65), ചേതേശ്വര്‍ പൂജാര (62) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. കെ.എല്‍.രാഹുല്‍-മുരളി വിജയ് സഖ്യം ഒന്നാം വിക്കറ്റില്‍ 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രാഹുല്‍ (32) പുറത്തായ ശേഷം എത്തിയ പൂജാരയും മികച്ച ഫോമിലായിരുന്നു. പൂജാര-വിജയ് സഖ്യം രണ്ടാം വിക്കറ്റില്‍ 112 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പൂജാര പുറത്തായ ശേഷം ഇന്ത്യയ്ക്ക് മധ്യനിരയില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായി. ആര്.അശ്വിന് (40), രോഹിത് ശര്‍മ (35) എന്നിവര്‍ മാത്രമാണ് മധ്യനിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. കളിനിര്‍ത്തുമ്പോള്‍ രവീന്ദ്ര ജഡേജ (16) ഉമേഷ് യാദവ് (8) എന്നിവരാണ് ക്രീസില്‍. മൂന്ന് വിക്കറ്റ് വീതം നേടിയ മിച്ചല്‍ സാറ്റ്നറും ട്രന്റ് ബോള്‍ട്ടുമാണ് കിവീസ് നിരയില്‍ തിളങ്ങിയത്. സോധിയും മാര്‍ക്ക് ക്രയ്ഗും നീല്‍ വാഗ്നറും ഓരോ വിക്കറ്റ് നേടി.
Discussion about this post