ജലന്ധര്‍: മതഗ്രന്ഥങ്ങളുടെ കീറിപ്പറിഞ്ഞ പേജുകള്‍ കനാലില്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന്് ജലന്ധറില്‍ സംഘര്‍ഷം. സിഖ് മതഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന്റെയും ഹൈന്ദവ ഗ്രന്ഥമായ ഭഗവത് ഗീതയുടെയും പേജുകളാണ് കഴിഞ്ഞ ദിവസം കനാലില്‍ കണ്ടെത്തിയത്. ഇതേ ചൊല്ലി സിഖ് തല്‍മെല്‍ കമ്മിറ്റിയും ഹിന്ദു സംഘടനകളും തമ്മിലാണ് സംഘര്‍ഷം ഉണ്ടായി. വന്‍ പോലീസ് സേന സ്ഥലത്തെത്തി തമ്പടിച്ചിട്ടുണ്ട്.
ശനിയാഴ്ച കപൂര്‍ത്തല ചൗകിലെ ഷേര്‍ സിംഗ് കോളനിയിലുള്ള ബസ്ത്-ദോബ് കനാലിലാണ് ഗുരു ഗ്രന്ഥത്തിന്റെ പേജുകളും ഭഗവത് ഗീതയുടെ പേജുകളും കീറിയിട്ടതായി വാര്‍ത്ത പരന്നത്. ഇതോടെ സ്ഥലത്തേക്ക് പാഞ്ഞെത്തിയ വിശ്വാസികള്‍ കടലാസ് കഷ്ണങ്ങള്‍ ശേഖരിക്കുകയായിരുന്നു.
Discussion about this post