ഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ തുറന്ന യുദ്ധത്തിന് തയ്യാറാണെന്ന പ്രസ്താവന നടത്തിയ മിയാന്‍ ദാദിന് കടുത്ത ഭാഷയില്‍ മറുപടിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അനുരാഗ് താക്കൂര്‍ .
ക്രിക്കറ്റിലും യുദ്ധത്തിലും ഇന്ത്യയ്‌ക്കെതിരെയുള്ള മോശം റെക്കോര്‍ഡിന്റെ നിരാശയിലാണ് മിയാന്‍ ദാദ്. 1965, 1971 കാര്‍ഗില്‍ യുദ്ധങ്ങളില്‍ ഇന്ത്യയില്‍ നിന്നേറ്റ തോല്‍വിയുടെ നിരാശയില്‍ നിന്ന് അവര്‍ ഇതു വരെ മുക്തരായിട്ടില്ല. ലോകകപ്പ് ചരിത്രത്തില്‍ ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പ്പിക്കാന്‍ കഴിയാത്തതിന്റെ വേദന മിയാന്‍ ദാദിനുണ്ട്. ക്രിക്കറ്റിലായാലും യുദ്ധത്തിലായാലും പാക്കിസ്ഥാനെ ഇനിയും തകര്‍ത്തെറിയാന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നും താക്കൂര് മറുപടി നല്‍കി.
ധൈര്യം ഉണ്ടെങ്കില്‍ ബന്ധുവായ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനോട് ഇന്ത്യയിലേയ്ക്ക് വരാന്‍ പറയാനും മിയാന്‍ ദാദിനെ ഠാക്കൂര്‍ വെല്ലുവിളിച്ചു. ഇന്ത്യയെ ഭയം ഉള്ളതു കൊണ്ടല്ലേ അത് ചെയ്യാത്തത്. പാക്കിസ്ഥാനെ എല്ലാ മേഖലയിലും എത്രയോ തവണ ഇന്ത്യ തോല്‍പ്പിച്ചിരിക്കുന്നു. ഇനിയും തോല്‍പ്പിക്കും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു കാരണവശാലും പാക്കിസ്ഥാനുമായി ക്രിക്കറ്റ് ബന്ധം പുനസ്ഥാപിക്കില്ലെന്നും അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.
Discussion about this post