തിരുവനന്തപുരം: ഇരു മുന്നണികളും തീവ്രവാദത്തെ പിന്തുണച്ചതിന്റെ ഫലമാണ് കേരളം ഇന്ന് നേരിടുന്നതെന്ന് ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍. രാജ്യത്ത് എവിടെ തീവ്രവാദികള്‍ പിടിയിലായാലും അവര്‍ക്ക് കേരളവുമായി ബന്ധമുണ്ടെന്ന അവസ്ഥയാണ്. അധികാരത്തിന് വേണ്ടി തീവ്രവാദികളെ തുറന്ന് എതിര്‍ക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറാകുന്നില്ലെന്നും രാജഗോപാല്‍ ആരോപിച്ചു. കേരളത്തില്‍ കേരളത്തിലെ തീവ്രവാദി സാന്നിധ്യത്തിനെതിരെ ബി.ജെ.പി സെക്രട്ടറിയേറ്റ് നടയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജഗോപാല്‍.
ഭീകരര്‍ക്കെതിരായ നടപടി പ്രത്യേക മതത്തിനെതിരായി ചിത്രീകരിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. കേരളം കശ്മീരാക്കുമെന്ന പ്രഖ്യാപനം രണ്ട് പതിറ്റാണ്ട് മുന്‍പ് ഇവിടെ ഉയര്‍ന്നിരുന്നു. സിനിമ ഇസ്ലാമിനെതിരാണെന്ന് പറഞ്ഞ് മലപ്പുറം ജില്ലയില്‍ 14 തീയറ്ററുകള്‍ കത്തിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു.
ഭീകരതയ്‌ക്കെതിരെ നടപടി എടുത്ത കേന്ദ്രസര്‍ക്കാരിനെ പാകിസ്ഥാന്‍ ഏജന്റുമാരല്ലാത്ത എല്ലാവരും പ്രശംസിച്ചു. ഇത്തരം വിഷയങ്ങളില്‍ ബി.ജെ.പി ഏതെങ്കിലും മതത്തിനോ പാര്‍ട്ടിക്കോ എതിരല്ല. എല്ലാക്കാലത്തും രാജ്യപുരോഗതിയെ എതിര്‍ക്കുന്ന നിലപാടാണ് സി.പി.എമ്മിന്. ഹര്‍ത്താല്‍ ദിനത്തില്‍ ഐ.എസ്.ആര്‍.ഒയുടെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ നടത്തിയ ശ്രമം അതിന്റെ ഭാഗമാണെന്നും രാജഗോപാല്‍ ആരോപിച്ചു.
Discussion about this post