മുംബൈ: ഇന്ത്യന്‍ യുവാക്കള്‍ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആകൃഷ്ടരാവുന്നതിന്റെ കാരണം ലൈംഗികാസക്തിയാണെന്ന് റിപ്പോര്‍ട്ടുകള്‍. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ അന്വേഷണത്തിലാണ് ലൈംഗിക അടിമകളെ കാണിച്ച് യുവാക്കളെ തീവ്രവാദ സംഘടനയിലേക്ക് ക്ഷണിക്കുന്നതായി കണ്ടെത്തിയത്.
ജുലൈ 14ന് 31കാരനായ നാസര്‍ ഖാദിര്‍ അബൂബക്കറിനെ ഔറംഗാബാദിനടുത്തുള്ള പ്രഭാനിയില്‍ നിന്നും തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിന്റേയും മറ്റ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളേയും അടിസ്ഥാനാക്കിയാണ് ഐഎസ് യുവാക്കളെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ രീതി മനസിലാക്കിയത്. മൂന്ന് മാസം നീണ്ടു നിന്ന രഹസ്യ ഓപ്പറേഷനിലൂടെയാണ് പ്രഭാനിയില്‍ നിന്നും നാസര്‍ അറസ്റ്റിലായത്.
ലൈംഗിക പങ്കാളികളെ ഓണ്‍ലൈന്‍ സെര്‍ച്ച് എഞ്ചിനുകളില്‍ തേടിയാണ് താന്‍ ഐഎസ് ഭീകരരുമായി ബന്ധം സ്ഥാപിച്ചതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. എഎസ് അടിമകളാക്കി വെച്ചിരിക്കുന്ന യസീദി പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ വില്‍ക്കാന്‍ ഐഎസ് ഓണ്‍ലൈന്‍ പരസ്യങ്ങള്‍ നല്‍കിയിരുന്നു. നാസറിനും അറസ്റ്റിലായ മറ്റ് മൂന്ന് പേര്‍ക്കുമെതിരെ3,632 പേജുള്ള ചാര്‍ജ്ഷീറ്റ് സമര്‍പ്പിച്ചിട്ടുണ്ട്. ഇയാള്‍ ഐഎസ് ഭീകരരുമായി ഫെയ്‌സ്ബുക്കിലും, ടെലഗ്രാമിലുമായി ചാറ്റ് ചെയ്തതിന്റെ വിശദാംശങ്ങളും നല്‍കിയിട്ടുണ്ട്. ലൈംഗിക അടിമകളെ കുറിച്ചാണ് ഇയാള്‍ കൂടാതലായും ഭീകരരുമായി ചാറ്റ് ചെയ്തിട്ടുള്ളത്. അബ്ദുള്ള എന്ന പേരില്‍ തുടങ്ങുന്ന ആറോളം ഇമെയില്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് ഇയാള്‍ ഫെയ്‌സ്ബുക്കിലും മറ്റും അക്കൗണ്ട് എടുത്തിട്ടുള്ളത്. ഈ അക്കൗണ്ടുകളില്‍ നിന്നാണ് ഐഎസ് ഭീകരരുമായുള്ള ചാറ്റിന്റെ വിശദാംശങ്ങള്‍ ലഭിച്ചത്. പിന്നീട് ഇയാളെ ഐഎസിന്റെ സിറിയയിലെ പ്രധാന കമാന്റോ ആയി നിയമിക്കുകയും ചെയ്തുവെന്നും പൊലീസ് വ്യക്തമാക്കുന്നു.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ലൈംഗിക അടിമകളെ സാമൂഹ്യമാധ്യമങ്ങള്‍ വഴി വില്‍ക്കുന്നതായി നേരത്തെയും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഫെയ്‌സ്ബുക്കിലൂടെ അബു അസദ് അല്‍മാദി എന്ന ഐഎസ് ഭീകരന്‍ ലൈംഗിക അടിമയായ പെണ്‍കുട്ടിയെ വില്‍പനക്ക് വച്ചത് ഈയിടെ വാര്‍ത്തയായിരുന്നു. പതിനെട്ടുകാരിയായ പെണ്‍കുട്ടിയുടെ മുഖം മറച്ച ചിത്രത്തോടൊപ്പമാണ് അബു അസദ് വില്‍പന പോസ്റ്റ് ഇട്ടിരുന്നത്. ഇവള്‍ വില്‍പനക്ക് എന്ന തലക്കെട്ടോടെയായിരുന്നു പോസ്റ്റ്. ഈ ലൈംഗിക അടിമകളെയാണ് ഐഎസിലേക്ക് യുവാക്കളെ ആകര്‍ഷിക്കാനും ഉപയോഗിക്കുന്നത്.
ഇന്റര്‍നെറ്റില്‍ സജീവമാകുന്ന യുവാക്കളെയാണ് ഐഎസ് ഓണ്‍ലൈനിലൂടെ ലക്ഷ്യമിടുന്നത്. ഇവരുടെ മുന്‍കാല ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുകയാണ് ആദ്യപടി. പിന്നീട് ഇഷ്ടാനിഷ്ടങ്ങള്‍ കണക്കിലെടുത്താണ് ഓഫര്‍ മുന്നോട്ട് വെക്കുന്നത്. ലൈംഗിക താത്പര്യമുള്ളയാളാണെങ്കിലാണ് ഐഎസ് ലൈംഗിക അടിമകളെ മുന്‍നിര്‍ത്തി ആകര്‍ഷിക്കുന്നത്. ഇനി ഓണ്‍ലൈന്‍ ഉപയോക്താവ് മതഭക്തി ഉള്ളയാളാണെങ്കില്‍ മതപ്രഭാഷണങ്ങളും തെറ്റായി വ്യാഖ്യാനിച്ച ഇസ്ലാം ചരിത്രങ്ങളും തെറ്റായ ആദര്‍ശങ്ങളും വിവരിച്ചാണ് ഐഎസിലേക്ക് ആകര്‍ശിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു.
Discussion about this post