കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോര്‍ട്ട് തേടി. കൊലപാതകങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറണമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിനാണ് നിര്‍ദ്ദേശം നല്‍കിയത്.
ഇതിനിടെ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സിബിഐ അന്വേഷിക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടു. കണ്ണൂരില്‍ പോലിസ് സംവിധാനം പരാജയപ്പെട്ടുവെന്ന് ബിജെപി സംസ്ഥാന നേതൃത്വം കുറ്റപ്പെടുത്തി. ജില്ലയില്‍ പട്ടാളഭരണം ഏര്‍പ്പെടുത്തണമെന്നും ബിജെപി നേതാക്കാള്‍ ആവശ്യപ്പെട്ടു.
Discussion about this post