ഡല്‍ഹി: പാക്ക് അധിനിവേശ കശ്മീരില്‍ വേണ്ടി വന്നാല്‍ ഇനിയും മിന്നലാക്രമണം നടത്തുമെന്ന് പാര്‍ലമെന്റ് അംഗങ്ങളോട് സൈന്യം. നിയന്ത്രണരേഖയ്ക്ക് കടന്ന് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയിരുന്നെന്നും പ്രതിരോധ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റി സ്ഥിരീകരിച്ചു.
മിന്നലാക്രമണത്തിന്റെ തെളിവ് എന്താണെന്ന രീതിയില്‍ സൈന്യത്തിനും കേന്ദ്ര സര്‍ക്കാരിനും എതിരേ വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണു സ്ഥിരീകരണവുമായി സൈന്യം പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു മുമ്പാകെ കാര്യങ്ങള്‍ വിശദീകരിച്ചത്. സൈനിക ഉപമേധാവി ലഫ്.ജനറല്‍ ബിപിന്‍ റാവത്ത് ആണ് കമാന്‍ഡോ ഓപ്പറേഷനെക്കുറിച്ചു വിവരിച്ചത്. കശ്മീരില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടു ഭീകരര്‍ ലോഞ്ച് പാഡുകളില്‍ ഉണ്ടെന്ന വ്യക്തമായ വിവരം സൈന്യത്തിനു ലഭിച്ചതിനാലാണു നിയന്ത്രണരേഖ മറികടന്ന് ആക്രമണം നടത്തിയത്. സൈന്യത്തിന്റെ സ്വയം പ്രതിരോധത്തിന്റെ ഭാഗമായിരുന്നു ആക്രമണം.
ഇന്ത്യയെ ലക്ഷ്യമിടുന്ന ഭീകരര്‍ക്ക് ഒളിസങ്കേതം ഒരുക്കുന്നതില്നിന്നു പാക്കിസ്ഥാന് പിന്മാറിയില്ലെങ്കില് വീണ്ടും മിന്നലാക്രമണം നടത്തുമെന്ന് ഇന്ത്യയുടെ സൈനിക നടപടി വിഭാഗം ഡയറക്ടര്‍ ജനറല്‍ പാക്കിസ്ഥാനിലെ തത്തുല്യ പദവി വഹിക്കുന്ന സൈനിക ഓഫീസറെ അറിയിച്ചതായും സേനാ ഉപമേധാവി പറഞ്ഞു. മിന്നലാക്രമണത്തില്‍ ഭീകരര്ക്കുണ്ടായ നഷ്ടങ്ങള്‍, ഉണ്ടായിരുന്ന ഭീകരക്യാമ്പുകളുെട എണ്ണം, അവിടെയുണ്ടായിരുന്ന ഭീകരരുടെ എണ്ണം, അവരുടെ കൈവശമുണ്ടായിരുന്ന ആയുധങ്ങളുടെ എണ്ണം തുടങ്ങിയവ സൈന്യം പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ ബോധ്യപ്പെടുത്തി.
Discussion about this post