ഷൊര്‍ണൂര്‍: സിനിമാ താരം മീനാ ഗണേഷിന്റെ ഭര്‍തൃസഹോദരിയെ ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അന്തരിച്ച എ.എന്‍ ഗണേഷിന്റെ സഹോദരി ശാരദയെ(80) ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ഷൊര്‍ണൂര്‍ ചുടുവാലത്തൂര്‍ ക്ഷേത്ര കുളത്തിലാണ് മൃതദേഹം കാണപ്പെട്ടത്.
മീനാ ഗണേഷിനൊപ്പമായിരുന്നു ശാരദ താമസിച്ചിരുന്നത്. ക്ഷേത്രത്തിന് മുക്കാല്‍ കിലോമീറ്റര്‍ അകലെയാണ് മീനാ ഗണേഷിന്റെ വീട്.
Discussion about this post