ബല്‍റാംപുര്‍: സമാജ്വാദി പാര്‍ട്ടി എം.എല്‍.എ ജഗത്റാം പാസ്വാന് നര്‍ത്തകിയോട് മോശമായി പെരുമാറുന്നതിന്റെ വീഡിയോ പുറത്ത്. വിവാഹ പാര്‍ട്ടിയോട് അനുബന്ധിച്ച് നടന്ന നൃത്ത പരിപാടിയിലാണ് സംഭവം. നര്‍ത്തകിയായ യുവതിക്ക് നേരെ നോട്ടുകള്‍ എറിഞ്ഞു കൊടുക്കുന്ന എം.എല്‍.എ അവരുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നതാണ് വീഡിയോയില്‍. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ ചില പ്രാദേശിക ചാനലുകളും പുറത്ത് വിട്ടിരുന്നു.
യു.പിയില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എം.എല്‍.എയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. പാര്‍ട്ടിയില്‍ അധികാര തര്‍ക്കം രൂക്ഷമായിരിക്കെ സമാജ്വാദി പാര്‍ട്ടിയുടെ ജനപ്രതിനിധികള്‍ ബാര്‍ നര്‍ത്തകിമാരുടെ പിന്നാലെ നടക്കുകയാണെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി വിജയ് ബഹാദൂര്‍ പതക് പറഞ്ഞു.
ഗുണ്ടകളുടെയും മാഫിയകളുടെയും പാര്‍ട്ടിയാണ് സമാജ്വാദി പാര്‍ട്ടിയെന്ന് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് അരുണ്‍ പ്രകാശ് സിംഗ് പറഞ്ഞു. ഇതാണ് പാര്‍ട്ടിയുടെ യഥാര്‍ത്ഥ മുഖമെന്നും പ്രകാശ് സിംഗ് പറഞ്ഞു.
അതേസമയം വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ഓംകാര്‍ നാഥ് പട്ടേല്‍ പറഞ്ഞു. കുറ്റം തെളിഞ്ഞാല്‍ നടപടി എടുക്കുമെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
https://www.youtube.com/watch?v=J4uH3XD6Ub8
Discussion about this post