ബംഗളൂരു: ഈ വര്‍ഷവും ടിപ്പു ജയന്തി ആഘോഷിക്കാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ യൂണൈറ്റഡ് ക്രിസ്ത്യന്‍ അസോസിയേഷന്‍ രംഗത്തെത്തി. ആഘോഷത്തിനെതിരെ വിച്ച്പി ഉള്‍പ്പടെയുള്ള ഹിന്ദു സംഘടനകള്‍ നടത്തുന്ന പ്രതിഷേധത്തിന് എല്ലാ വിധ പിന്തുണയും നല്‍കുമെന്ന് അസോസിയേഷന്‍ പ്രസിഡണ്ട് അല്‍ബന്‍ മെനേസസ് പറഞ്ഞു. നവംബര്‍ 10 ന ് കരിദിനം ആചരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന്റെ ഭാഗമായി മംഗളൂരുവില്‍ പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും.
ടിപ്പു സുല്‍ത്താന്‍ 27 പള്ളികള്‍ തകര്‍ത്ത ഭരണാധികാരിയായിരുന്നുവെന്ന് അല്‍ബന്‍ പറയുന്നു. 17 ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ച മിലഗ്രേസ് പള്ളിയും ഇതില്‍ ഉള്‍പ്പെടും. 80000 ത്തോളം കത്തോലിക് വിശ്വാസികളെ സുല്‍ത്താന്‍ പിടിച്ചുകൊണ്ടു പോയി. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നിരവധി പേരെ കൊന്നു കഞ്ഞു. ബാക്കിയുള്ളവരെ ടിപ്പു സാമ്രാജ്യത്തിന്റെ തലസ്ഥാനമായി ശ്രീരംഗപ്പട്ടണത്തേക്ക് കൊണ്ടും പോയി നിര്‍ബന്ധിതമായി മതം മാറ്റിയെന്നും അദ്ദേഹം പറയുന്നു.
ടിപ്പു ജയന്തിയുമായി ഈ വര്‍ഷവും മുന്നോട്ട് പോകാനുള്ള തീരുമാനത്തിലാണ് കര്‍ണാടകയിലെ സിദ്ധരാമയ്യ സര്‍ക്കാര്‍. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യവും ശക്തമാണ്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ സംഘടിപ്പിച്ച ആഘോഷത്തിനെതിരെ നടന്ന കലാപത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് ആര്‍എസ്എസ് ശക്തമായ നിലപാട് എടുത്തിട്ടുണ്ട്.
Discussion about this post