ഡല്‍ഹി: താന്‍ ഭാരതത്തിന്റെ പുത്രനാണെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. ഇന്ത്യയുടെ പുരാതന ചിന്തകളുടെ പ്രവാചകനാണ്. തന്റെ തലച്ചോറില്‍ നിറഞ്ഞു നില്‍ക്കുന്നത് ഈ രാഷ്ട്രം മുന്നോട്ടു വച്ച വിചാരധാരകളാണെന്നും ദലൈലാമ. ഗോവയില്‍ നടക്കുന്ന ഇന്ത്യ ഐഡിയ കോണ്‍ക്‌ളേവിനയച്ച വീഡിയോ സന്ദേശത്തിലാണ് ദലൈലാമയുടെ പരാമര്‍ശം.
കഴിഞ്ഞ 57 വര്‍ഷങ്ങളായി തന്റെ ശരീരത്തിന് ജീവന്‍ നല്‍കുന്നത് ഈ രാഷ്ട്രത്തിന്റെ ഉപ്പും ചോറുമാണ്. അവള്‍ ലോകത്തിനു നല്‍കിയ കരുണയുടേയും അഹിംസയുടേയും സന്ദേശം പ്രചരിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ലാമ പറഞ്ഞു. ശാരീരിക പ്രശ്‌നം കാരണം പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ അദ്ദേഹം ക്ഷമ ചോദിച്ചു.
ചൈനയുടെ ടിബറ്റ് അധിനിവേശത്തെ തുടര്‍ന്ന് 1959 ലാണ് ദലൈലാമ ഇന്ത്യയിലേക്ക് കുടിയേറിയത്.
Discussion about this post