തൃശൂര്‍: ഗവ.എന്‍ജിനീയറിങ് കോളജില്‍ ദലിത് വിദ്യാര്‍ഥിയെ മര്‍ദിച്ചുവെന്ന പരാതി ഒത്ത് തീര്‍ക്കാന്‍ ഉന്നത ഇടപെടലെന്ന് ആരോപണം. നേരത്തെ തന്നെ പരാതി ഒത്ത് തീര്‍ക്കാന്‍ ശ്രമം നടന്നിരുന്നുവെങ്കിലും മര്‍ദ്ദിക്കുന്നതിന്റെ മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്തായതോടെ സംഭവം വാര്‍ത്തയാവുകയായിരുന്നു. മര്‍ദ്ദിച്ചുവെന്ന പരാതിില്‍ ആറുപേരെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സിവില്‍ എന്‍ജിനീയറിങ്ങില്‍ ബി.ആര്‍ക് അഞ്ചാം സെമസ്റ്റര്‍ വിദ്യാര്‍ഥി ടി.പി. വിഷ്ണുവിനെയാണ് കഴിഞ്ഞ മാസം 30ന് ചില സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്.
സിവില്‍ എന്‍ജിനീയഫിംഗ് തന്നെ ഏഴാംസെമസ്റ്ററിലെ വിദ്യാര്‍ഥികളാണ് വിഷ്ണുവിനെ മര്‍ദിച്ച് അവശനാക്കിയത്. അഞ്ചാം സെമസ്റ്റര്‍ പ്രൊഡക്ഷന്‍ വിഭാഗത്തിലെ അരുണ്‍ ടോണി ജോസഫ്, ഏഴാം സെമസ്റ്റര്‍ സിവില്‍ എന്‍ജിനീയറിങ്ങിലെ മുഹമ്മദ് ഷമല്‍, വര്‍ഗീസ് തോമസ്, ടി.എ. ഷിജിന്‍, കെമിക്കല്‍ എന്‍ജിനീയറിങ് ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥി ജുനൈദ് എന്നിവരെ് പ്രാഥമികാന്വേഷണത്തത്തെുടര്‍ന്ന് പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തു
കൊടകര സ്വദേശിയായ വിദ്യാര്‍ഥിയുടെ അച്ഛന്‍ ജീവിച്ചിരിപ്പില്ല. അമ്മ മാത്രമാണുള്ളത്. പഠനത്തിലും സര്‍ഗാത്മക പ്രവര്‍ത്തനത്തിലും മികവ് പ്രകടിപ്പിക്കുന്നതിനെ ചൊല്ലി വിദ്യാര്‍ഥികള്‍ക്കിടയില്‍ തര്‍ക്കമുണ്ടായെന്നാണ് വിവരം. സിവില്‍ എന്‍ജിനീയറിങ് ബ്‌ളോക്കിലെ മില്‍മ ബൂത്തിന് സമീപത്ത് വെച്ചായിരുന്നു വിദ്യാര്‍ഥികള്‍ വിഷ്ണുവിനെ ക്രൂരമായി മര്‍ദിച്ചത്. മര്‍ദനം മൊബൈല്‍ഫോണില്‍ പകര്‍ത്തുകയും ചെയ്തു.
കോളജ് അന്വേഷണ കമീഷന്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. എന്നാല്‍ കേസ് മറ്റ് നടപടികളില്ലാതെ ഒതുക്കാനുള്ള നീക്കവും ശക്തമാണ്.
Discussion about this post