ഡല്‍ഹി: ബാങ്കുകളില്‍ നിന്ന് പഴയ നോട്ടുകള്‍ മാറ്റിയെടുക്കാവുന്നത് ഒറ്റത്തവണ മാത്രമെന്ന് വിശദീകരണം. റിസര്‍വ് ബാങ്ക് നല്‍കിയ നിര്‍ദേശങ്ങളില്‍ 4000 രൂപ മാറ്റി നല്‍കണമെന്ന് മാത്രമേ പറയുന്നുള്ളൂ എന്നാണ് ബാങ്കുകള്‍ ഇതു സംബന്ധിച്ച് നല്‍കുന്ന വിശദീകരണം.
ഇത് പ്രകാരം നിബന്ധന പ്രാബല്യത്തില്‍വന്നതു മുതല്‍ വെറും 4000 രൂപ മാത്രമേ ഒരാള്‍ക്കു മാറിയെടുക്കാന്‍ കഴിയൂ. ഇത് സാധാരണക്കാരെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാക്കും. ബാങ്ക് ക്കൗണ്ടില്ലാത്തവരെയാണ് ഇത് ഏറെ ബാധിക്കുക.
എന്നാല്‍ ഒരു ബാങ്കില്‍ വെവ്വേറെ തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയും ഒരു തിരിച്ചറിയല്‍ കാര്‍ഡ് പല ബാങ്കുകളില്‍ നല്‍കിയും പലരും പണം മാറിയെടുക്കുന്നുണ്ട്. രണ്ടരലക്ഷത്തിനു മുകളിലുള്ള ഇടപാടുകള്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നു ബാങ്കുകള്‍ക്ക് ആദായനികുതി വകുപ്പിന്റെ നിര്‍ദേശമുണ്ട്. നേരത്തെ ഇതു 10 ലക്ഷം ആയിരുന്നു.
ഡിസംബര്‍ 30 വരെ ബാങ്ക് ബ്രാഞ്ചുകളിലും പോസ്റ്റോഫീസുകളിലും നിര്‍ദ്ദിഷ്ട ഫോമും തിരിച്ചറിയല്‍ കാര്‍ഡും ഉപയോഗിച്ച് 4000 രൂപ വരെ മാറ്റിയെടുക്കാമെന്നാണ് റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം
Discussion about this post