കൊച്ചി: പോലിസിനെ വെട്ടിച്ച് ഒളിവില്‍ കഴിയുന്ന സിപിഎം കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരാ പാര്‍ട്ടി അന്വേഷണവും വിവാദത്തില്‍. പാര്‍ട്ടി നിയോഗിച്ച എളമരം കരിം പരാതിക്കാരനെ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ച് വരുത്തി പരാതി കേട്ടതും. മറ്റൊരു പരാതിക്കാരനോട് പോലിസിനെ അറിയിക്കാതെ കേസ് ഒതുക്കി തീര്‍ക്കാമെന്ന് പറഞ്ഞതുമാണ് വിവാദത്തിലായത്. സക്കീര്‍ ഹുസൈനെ രക്ഷിക്കാന്‍ സിപിഎം നടത്തുന്ന സമാന്തര അന്വേഷണത്തിന് എളമരം കരിം നേതൃത്വം നല്‍കുകയാണെന്നാണ് ആക്ഷേപം.
വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസില്‍ പരാതിക്കാരനെ വിളിച്ചുവരുത്തിയായിരുന്നു പാര്‍ട്ടിയുടെ തെളിവെടുപ്പ്. പരാതിക്കാരനായ ജൂബി പൗലോസിനെ ഗസ്റ്റ് ഹൗസിലേക്കു ഡയറി ഫാം എന്ന സ്വയം തൊഴില്‍ സംരഭവുമായി മുന്നിട്ടിറങ്ങിയ തനിക്ക് ഇതിനകം വലിയ നഷ്ടമുണ്ടായെന്നും ഇതില്‍ സക്കീറിന്റെ പങ്ക് കരിമിനു മുന്നില്‍ വിശദീകരിച്ചെന്നും പരാതിക്കാരന് അറിയിച്ചു. ഇത്തരത്തില്‍ പരാതിക്കാരനെ വിളിച്ച് വരുത്തി അയാളില്‍ സമര്‍ദ്ദം ചെലുത്തുകയാണ് എളമരം കരിം ചെയ്യുന്നത് എന്നാണ് ആരോപണം. മറ്റൊരു പരാതിക്കാരനോട് കേസ് പോലിസിന് മുന്നിലെത്തിക്കാതെ പരിഹരിക്കാമെന്ന് എളമരം കരിം ഉറപ്പ് നല്‍കിയതായും ആക്ഷേപമുണ്ട്.
നേരത്തെ സര്‍ക്കാര്‍ ഗുണ്ടാ കേസില്‍ പെടുത്തിയ സക്കീര്‍ ഹുസൈനെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് രംഗത്തെത്തിയിരുന്നു. പാര്‍ട്ടിയെ പ്രതികൂട്ടിലാക്കാനുള്ള ശ്രമമെന്നായിരുന്നു കോടിയേരിയുടെ വിശദീകരണം. ആഴ്ചകളായി ഒളിവില്‍ കഴിയുന്ന സക്കീറിനെ അറസ്റ്റ് ചെയ്യാതെ പോലിസ് ഒളിച്ചുകളി നടത്തുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
Discussion about this post