റായ്പുര്‍: ഛത്തിസ്ഗഡിലെ ദന്തേവാഡയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ ആറു നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. ഗൊണ്ടുപള്ളിയില് മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടത്തുന്നതിടെയാണ് വെടിവയ്പുണ്ടായത്. പോലീസും തിരിച്ചു വെടിയുതിര്‍ത്തു. ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ നീണ്ടു.
കൊല്ലപ്പെട്ടവരില്‍നിന്ന് വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. 200 പോലീസ് ഉദ്യോഗസ്ഥരടങ്ങുന്ന നാലു സംഘങ്ങളാണ് മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടത്തുന്നത്.
Discussion about this post