തിരുവനന്തപുരം: സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ബിജെപി എതിരല്ലെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. എന്നാല്‍ സഹകരണ പ്രസ്ഥാനങ്ങള്‍ ആര്‍ബിഐയുടെ നിയമങ്ങള്‍ പാലിച്ചുവേണം മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ സാമ്പത്തിക ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നത് റിസര്‍വ് ബാങ്കാണ്. ഇന്ത്യയുടെ എല്ലാ ഭാഗത്തും സഹകരണ പ്രസ്ഥാനങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. എന്നാല്‍ കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ നിയന്ത്രിക്കുന്നതും സ്ഥാപിക്കുന്നതും സഹകരണ നിയമം അനുസരിച്ചാണ്. അതായത് സംസ്ഥാനം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ കീഴിലാണ് ഓരോ സഹകരണ സ്ഥാപനവും പ്രവര്‍ത്തിക്കുന്നത്. ഇത് മാറി ആര്‍ബിഐയുടെ നിയമത്തിന്റെ കീഴിലേക്ക് ഇത് കൊണ്ടുവരണം.
അതേസമയം കര്‍ഷകര്‍ക്കുള്‍പ്പടെയുള്ളവര്‍ക്ക് ചില ഇളവുകള്‍ സഹകരണ ബാങ്കുകള്‍ നല്‍കുന്നുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു.
Discussion about this post