തിരുവനന്തപുരം: സഹകരണബാങ്ക് പ്രതിസന്ധി പരിഹരിക്കാന്‍ നടത്തുന്ന സമരത്തില്‍ സി.പി.എമ്മുമായി സംയുക്തസമരത്തിനില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. വരുതിയില്‍ നില്‍ക്കാത്ത ബാങ്ക് ഭരണസമിതികളെ തകര്‍ക്കാന്‍ സി.പി.എം ശ്രമിക്കുന്ന സാഹചര്യത്തില്‍ സംയുക്ത സമരം കൊണ്ട് അര്‍ഥമില്ല. സമാന രീതിയിലുള്ള സമരം എന്നാല്‍ സംയുക്ത സമരമല്ല.
എല്ലാ കക്ഷികളും യോജിച്ച് സര്‍വകക്ഷി സംഘമായി എം.പിമാരോടൊപ്പം പ്രധാനമന്ത്രിയെ കണ്ട് കേരളത്തിന്റെ പ്രശ്‌നങ്ങള്‍ അറിയിക്കണം. സമരം നടത്തണമെങ്കില്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ആസ്ഥാനത്താണ് വേണ്ടതെന്നും സുധീരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Discussion about this post