ഡല്‍ഹി: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പദ്ധതിയിട്ട യുവാവിന് വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക് പണം നല്‍കിയതായി ദേശീയ അന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍. സക്കീര്‍ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് രാജസ്ഥാന് സ്വദേശിയായ യുവാവിന് 80,000 രൂപ നല്‍കിയെന്നാണ് എന്‍.ഐ.എ കണ്ടെത്തിയിട്ടുള്ളത്.
ഐ.എസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ യുവാവ് തീഹാര്‍ ജയിലില്‍ കഴിയുകയാണ് ഇപ്പോള്‍. സക്കീര്‍ നായിക്കിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തശേഷം ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമായി ബന്ധമുള്ള 20 ഓളം കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയ്ഡ് നടത്തിയിരുന്നു. വീഡിയോ ടേപ്പുകളും, ഡി.വി.ഡികളും, പണമിടപാടുകള്‍ സംബന്ധിച്ച രേഖകളും റെയ്ഡില്‍ എന്‍.ഐ.എ പിടിച്ചെടുത്തിരുന്നു. ഇതില്‍നിന്നാണ് ഐ.എസ് അനുകൂലിയായ യുവാവിന് സാമ്പത്തിക സഹായം നല്കിയ വിവരം എന്‍.ഐ.എക്ക് ലഭിച്ചതെന്നാണ് സൂചന.
സക്കീര്‍ നായിക്കിന്റെ സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്കിയ വിവിധ സ്വകാര്യ കമ്പനികളും ദേശീയ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്.
Discussion about this post