കോട്ടയം: കോട്ടയത്ത് നഗരത്തിലെ എസ്ബിടി ബാങ്കില്‍ തീപിടിത്തം. സിഎംഎസ് കോളജ് ശാഖയിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രഥമിക നിഗമനം.
ബാങ്കിനുള്ളിലായാണ് തീപിടിച്ചത്. കമ്പ്യൂട്ടര്‍, ഫയലുകള്‍, ഓഫീസ് ഉപകരണങ്ങള്‍ എന്നിവയെല്ലാം കത്തി നശിച്ചു. എന്നാല്‍ സ്‌ട്രോംഗ് റൂമിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.
Discussion about this post