ഡല്‍ഹി: അഴിമതിയില്‍ മുങ്ങിയ പാര്‍ട്ടികളാണ് ഇപ്പോള്‍ നോട്ടു നിരോധനത്തെ എതിര്‍ത്ത് രംഗത്തെത്തിയിരിക്കുന്നുതെന്ന് കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി. ടുജിയും കല്‍ക്കരി കുഭംകോണവുമാണ് ഏറ്റവും വലിയ മണ്ടത്തരമെന്ന് അദ്ദേഹം പറഞ്ഞു.
നോട്ട് അസാധുവാക്കിയ നടപടിയുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ സര്‍ക്കാര്‍ നോട്ട് നിരോധിച്ച നടപടിയെ ചരിത്രപരമായ മണ്ടത്തരം എന്ന് മന്മോഹന് സിങ് പറഞ്ഞിരുന്നു. ഇതിനു മറുപടിയായിട്ടാണ് ടുജിയും കല്‍ക്കരി കുഭംകോണവുമാണ് ഏറ്റവും വലിയ മണ്ടത്തരമെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞത്.
സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്നാല്‍ പ്രതിപക്ഷം സഭയില്‍ ബഹളം വെക്കാന്‍ മാത്രമാണ് തയ്യാറാകുന്നതെന്നും ജെയ്റ്റ്ലി പറഞ്ഞു.
Discussion about this post