തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസിന്റെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന പരാതിക്കാരിയുടെ ആവശ്യം കോടതി അംഗീകരിച്ചു. വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. 10 ദിവസം കൂടുമ്പോള്‍ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നാണ് ഉത്തരവ്.
പരാതിക്കാരിയുടെ ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങളും പരിശോധിക്കണമെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്. എഎസ്പി ജി. പൂങ്കുഴലിക്കാണ് കേസിന്റെ അന്വേഷണചുമതല.
Discussion about this post