ഡല്‍ഹി: ഡിജിറ്റല്‍ പണ ഇടപാടിന് ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. പെട്രോള്‍, ഡീസല്‍ എന്നിവ വാങ്ങുന്നതിന് കാര്‍ഡിപയോഗിക്കുന്നതിന് 0.75 ശതമാനം ഇളവ് ലഭിക്കും.
നോട്ട് നിരോധനത്തിന്റെ ലക്ഷ്യം ഡിജിറ്റല്‍ ഇടപാടുകളിലേക്കുള്ള മുന്നേറ്റമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ച് ഒരുമാസം തികയുന്ന വേളയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ പാതയിലെ ടോളില്‍ കാര്‍ഡുപയോഗിച്ചുള്ള ഇടപാടിന് പത്ത് ശതമാനം ഇളവ് ലഭിക്കും. ജനുവരി മുതല്‍ സബ്അര്‍ബന്‍ റെയില്‍വേയില്‍ ഡിജിറ്റല്‍ രീതിയില്‍ സീസണ്‍ ടിക്കറ്റ് വാങ്ങിയാല്‍ 0.50 ശതമാനത്തിന്റെ ഇളവ് ലഭിക്കും.
.ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗില്‍ പത്ത് ലക്ഷം രൂപയുടെ സൗജന്യ ഇന്‍ഷൂറന്‍സ് ലഭിക്കും,
ജനറല്‍ ഇന്‍ഷൂറന്‍സ് പ്രീമിയത്തില്‍ പത്ത് ശതമാനം ഇളവും ജനറല്‍ ഇന്‍ഷൂറന്‍ിന് എട്ട് ശതമാനം പ്രീമിയം ഇളവും ഡിജിറ്റല്‍ ഇടപാട് വഴി ജനങ്ങള്‍ക്ക് ലഭിക്കും.
Discussion about this post