ഡല്‍ഹി: ചരക്ക് സേവന നികുതി ബില്‍ പര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കില്ല. ഡല്‍ഹിയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം സമവായമാകാതെ പിരിഞ്ഞിരുന്നു. എന്നാല്‍ കരട് ബില്ലിലുള്ള ചില ചട്ടങ്ങളില്‍ മാറ്റം വരുത്തുമെന്ന് കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജയറ്റ്‌ലി അറിയിച്ചു.
സേവന നികുതി പിരിക്കുന്നതിനുള്ള അധികാരം സംബന്ധിച്ച തര്‍ക്കം തുടര്‍ന്നതോടെയാണ് ബില്‍ അവതരിപ്പിക്കാനുള്ള നീക്കം മാറ്റിയത്. കഴിഞ്ഞ രണ്ടിനും മൂന്നിനും ചേര്‍ന്ന കൗണ്‍സിലില്‍ നികുതി പിരിവിനു കേന്ദ്രം വച്ച നിര്‍ദേശത്തെ കേരളമുള്‍പ്പെടെ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തിരുന്നു. കേന്ദ്രസര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ തുടരുമെന്നും സംസ്ഥാനങ്ങള്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നുമാണ് ധനമന്ത്രി ഡോ. തോമസ് ഐസകിന്റെ നിലപാട്. ഏപ്രില്‍ ഒന്നു വരെ ജിഎസ്ടി ബില്‍ പാസാക്കില്ലെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
Discussion about this post