തിരുവനന്തപുരം: ചലച്ചിത്ര മേളയില്‍ അനന്തരിച്ച കലാകാരന്‍ കലാഭവന്‍ മണിയേയും,കുടുംബത്തെയും അപമാനിച്ചുവെന്നാരോപിച്ച് മാക്ട ഫെഡറേഷന്റെയും എഐടിയുസിയുടെയും നേതൃത്വത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.
കലാഭവന്‍ മണിയുടെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം മേളയില്‍ നിന്ന് ഒഴിവാക്കിയത് കമലാണെന്നും, മണ്‍മറഞ്ഞ കലാകാരന്മാരുടെ കുടുംബത്തെ ആദരിക്കുന്ന ചടങ്ങിലേക്ക് മണിയുടെ കുടുംബത്തെ ക്ഷണിച്ചില്ലെന്നും പ്രതിഷേധക്കാര്‍ പറയുന്നു. കൈരളി തീയേറ്ററിന് മുന്നിലായിരുന്നു പതിഷേധം സംഘടിപ്പിച്ചത്.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം മേളയില്‍ നിന്നൊഴിവാക്കി, പകരം സിബി മലയിലിന്റെ ആയിരത്തിലൊരുവന്‍ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചതിന് പിന്നില്‍ കമലിന്റെ സ്വജനപക്ഷപാതമാണ്.
കലാഭവന്‍ മണി ഒരു ദളിതനായതിനാലാണ് അദ്ദേഹത്തെ മരണശേഷവും അപമാനിക്കുന്നതെന്നും, കമല്‍ ഒരു വര്‍ഗിയവാദിയെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
Discussion about this post