ഹൈദരാബാദ്: ഐഎസില്‍ ചേരാന്‍ ശ്രമിച്ച തെലങ്കാനയില്‍ നിന്നുള്ള രണ്ട് യുവാക്കളെ പിടികൂടിയതായി റിപ്പോര്‍ട്ട്. വാരംഗല്‍ സ്വദേശിയായ ഗുഫ്‌റാന്‍ മോഹിയുദ്ദിന്‍, ഹൈദരാബാദ് സ്വദേശിയായ ഹാമിദ് ഉര്‍ റഹ്മാന്‍ എന്നിവരാണ് സിറിയയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ തുര്‍ക്കിയില്‍ വച്ച് പിടിയിലായത്.
തുര്‍ക്കിയില്‍ നിന്ന് അറസ്റ്റിലായ ഇവര്‍ നാലുമാസത്തോളം ജയിലിലായിരുന്നു. ഒക്‌ടോബറില്‍ ഇന്ത്യയിലേക്ക് തിരിച്ച് അയച്ച ഇവരെ തെലങ്കാന പൊലീസും ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും കൗണ്‍സിലിംഗിന് വിധേയമാക്കിയിരുന്നു. ഇപ്പോള്‍ ഇവര്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലാണ്.
ഹാമിദ് യു.എസിലും ഗുഫ്‌റാന്‍ സൗദി അറേബ്യയിലും ജോലി നോക്കുകയായിരുന്നു. ഇരുവരും എന്‍ജിനീയറിംഗ് പൂര്‍ത്തിയാക്കിയവരാണ്. ഓണ്‍ലൈന്‍ വീഡിയോകള്‍ കണ്ടാണ് ഇവര്‍ ഐസിസിലേക്ക് ആകൃഷ്ടരായതെന്ന് ഇരുവരുടെയും സുഹൃത്ത് പറയുന്നു.
Discussion about this post