ഡല്‍ഹി: എംപി വീരേന്ദ്രകുമാര്‍ എംപിയ്ക്ക്് കേന്ദ്ര സര്‍ക്കാരിന്റെ പുരസ്ക്കാരം. കേന്ദ്രസര്‍ക്കാരിന്റെ 2016ലെ എം പി മൂര്‍ത്തീ ദേവി സാഹിത്യ പുരസ്കാരത്തിനാണ് വീരേന്ദ്രകുമാര്‍ അര്‍ഹനായത്.
നാലുലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. അദ്ദേഹത്തിന്റെ ഹൈമവതുഭൂവില് എന്ന കൃതിക്കാണ് പുരസ്കാരം ലഭ്യമായത്.
കേന്ദ്രസര്‍ക്കാരിനെതിരെ ഏറെ വിമര്‍ശനം ഉയര്‍ത്തുന്ന വീരേന്ദ്രകുമാര്‍ കേന്ദ്ര പുരസ്ക്കാരം സ്വീകരിക്കുമോ എന്ന ചോദ്യം സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നുണ്ട്. മോദി സര്‍ക്കാരിന്റേത് ഫാസിസ്റ്റ് നിലപാടാണ് എന്നാരോപിച്ച് രാജ്യത്തെ ഇടത്പക്ഷ സാഹിത്യകാരന്മാരും കലാകാരന്മാരും അവാര്‍ഡുകള്‍ തിരിച്ച് നല്കിയ സംഭവം ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം.
Discussion about this post