സ്വർണവും വെള്ളിയും വാങ്ങുന്നവര്‍ ആണ് നമ്മളില്‍ പലരും. എന്നാൽ ഇത് വാങ്ങുന്നവര്‍ക്ക് ആര്‍ക്കും എങ്ങനെയാണ് ഇവ വാങ്ങേണ്ടത് എന്ന് കൃത്യമായി അറിയില്ല. ഏറ്റവും നല്ലോരു നിക്ഷേപമാണ് സ്വർണവും വെള്ളിയും. എന്നാൽ നിക്ഷേപ ലക്ഷ്യം കൃത്യമായി പലപ്പോഴും ആളുകള്‍ മറന്നു പോവാറുണ്ട്. എങ്ങനെയാണ് ഇവർ നിക്ഷേപമായി ഉപയോഗിക്കേണ്ടത്, ഭാവിയിലേക്കായി എന്തെങ്കിലും ആഭരണങ്ങൾ ഉണ്ടാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എന്നീ കാര്യങ്ങൾ കൂടി ഇവ വാങ്ങുമ്പോള്‍ പരിഗണിക്കണം.
സ്വർണം, വെള്ളി ആഭരണങ്ങൾ വാങ്ങുന്നത് നഷ്ടമാണെന്ന് ചിന്തിക്കുന്നവരും നമുക്കിടയിലുണ്ട്. ഉദാഹരണത്തിന്, വിവാഹം പോലുള്ള കാര്യങ്ങൾ വരും വർഷങ്ങളിൽ വരാനുണ്ടെങ്കിൽ സ്വർണം വെള്ളി എന്നിവയുടെ വില അനുദിനം വര്ധിക്കുന്നതിനാൽ അവ നേരത്തെ വാങ്ങുന്നതാണ് ഉചിതം.
സ്വർണം, വെള്ളി എന്നിവയുടെ വിപണി പ്രവചനാതീതമാണ്, ആയതിനാൽ വിലയിലെ വ്യത്യാസങ്ങൾ ശ്രദ്ധിക്കുക.
നിക്ഷേപങ്ങളുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് മാർക്കറ്റ് ട്രെൻഡുകൾ ശ്രദ്ധിക്കുക. എത്ര രൂപ വെള്ളിയിലും സ്വർണത്തിലും നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നു എന്നത് മുൻകൂട്ടി തീരുമാനിക്കേണ്ട ഒരു കാര്യമാണ്. ബജറ്റിന് അനുസരിച്ച് മാത്രം ഇവയുടെ അളവിൽ തീരുമാനമെടുക്കുക .
വെള്ളിയോ സ്വർണമോ വാങ്ങുമ്പോൾ വിശ്വസിക്കാവുന്ന സ്ഥലങ്ങളിൽ നിന്ന് മാത്രം വാങ്ങുക.












