ഭുവനേശ്വർ: ഒഡീഷയിലെ പുരി ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി സുചരിത മൊഹന്തി, തെരഞ്ഞെടുപ്പിനെ നേരിടാൻ ആവശ്യമായ പണം പാർട്ടിക്ക് നൽകാനാകാത്തതിനെ തുടർന്ന് ടിക്കറ്റ് തിരികെ നൽകി. മെയ് 13നാണ് ഒഡീഷയിൽ തിരഞ്ഞെടുപ്പ്
തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഫണ്ട് സ്വയം ഏറ്റെടുക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തനിക്ക് കഴിയില്ലെന്നും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) ജനറൽ സെക്രട്ടറി (ഓർഗനൈസേഷൻ) കെസി വേണുഗോപാലിന് അയച്ച കത്തിൽ മൊഹന്തി പറഞ്ഞു. ഇതിനെ തുടർന്നാണ് അവർ ടിക്കറ്റ് തിരികെ നൽകിയത്.
ഇത്തവണ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ അവരുടെ ചിലവിനുള്ള പണം സ്വയം കണ്ടെത്തുവാനാണ് പാർട്ടി ആവശ്യപ്പെട്ടിട്ടുള്ളത്. ആദായനികുതി ക്രമക്കേടുകളെ തുടർന്ന് കോൺഗ്രസിന്റെ അനവധി അക്കൗണ്ടുകൾക്ക് ആദായനികുതി വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കോടി കണക്കിന് രൂപ പിഴയായും കോൺഗ്രസ് അടക്കേണ്ടതുണ്ട്. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് വേണ്ടി തന്നെ വലിയൊരു തുക പിരിച്ച കോൺഗ്രസ് പ്രവർത്തകർ ഇനിയൊരു പിരിവ് കൂടെ ഏറ്റെടുത്ത് നടത്താനാകില്ല എന്ന് വ്യക്തമാക്കിയിരുന്നു
Discussion about this post