തിരുവനന്തപുരം: ആഭ്യന്തര വകുപ്പിന് എതിരായ വിമര്‍ശനങ്ങള്‍ക്കിടെ സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. നിലവില്‍ ഉയര്‍ന്നു വന്നിട്ടുള്ള വിവാദങ്ങളും സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും. യുഎപിഎ ചമത്തുന്ന പോലിസ് നടപടിയ്ക്കെതിരെ സിപിഎം നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എതിരെ സെക്രട്ടറിയേറ്റ് യോഗത്തില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്. ദുബായിയില്‍ ആയതിനാല്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ല. പിണറായി വിജയന്റെ നിലപാടുകള്‍ പാര്‍ട്ടിയ്ക്കകത്ത് തന്നെ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പിണറായി പറയുന്നത് നടപ്പാക്കാനല്ല പാര്‍ട്ടിയെന്നും പാര്‍ട്ടി പറയുന്നത് പിണറായി അനുസരിക്കുമെന്നും ആനത്തലവട്ടം ആനന്ദനെ പോലെയുള്ള മുതിര്‍ന്ന നേതാക്കള്‍ പരസ്യ പ്രതികരണം നടത്തിയിരുന്നു.
Discussion about this post