ഡല്‍ഹി: വലിയ പണമിടപാടുകള്‍ നടത്തിയിട്ടും 67.45 ലക്ഷം പേര്‍ ആദായ നികുതി റിട്ടേണ്‍സ് സമര്‍പ്പിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ആദായ നികുതി വകുപ്പിന്റെ പട്ടിക. 2014-15 കാലയളവിലെ റിട്ടേണ്‍സ് മിക്കവരും സമര്‍പ്പിച്ചിട്ടില്ലെന്ന് വിവരങ്ങള്‍ വ്യക്തമാക്കുന്നു. ആദായ നികുതി റിട്ടേണ്‍സ് സമര്‍പ്പിക്കാത്തവരെ കണ്ടെത്താനുള്ള കേന്ദ്ര നികുതി വകുപ്പിന്റെ നോണ്‍ ഫില്ലേഴ്സ് മോണിറ്ററിങ് സിസ്റ്റം വഴിയാണ് ഇത്രയും പേരുടെ വിവരങ്ങള്‍ ലഭിച്ചത്.
റിട്ടേണ്‍സ് സമര്‍പ്പിക്കാത്തവര്‍ക്ക് അവര്‍ നടത്തിയ പണമിടപാടിന്റെ വിശദാംശങ്ങളും അടക്കേണ്ട നികുതി തുകയും കാണിച്ച് നോട്ടീസ് അയച്ചുകൊണ്ടിരിക്കുകയാണെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. നികുതി അടച്ചില്ലെങ്കില്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കും. യഥാര്‍ത്ഥ സമ്പാദ്യം വെളിപ്പെടുത്തി നികുതി അടയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും റിട്ടേണ്‍സ് സമര്‍പ്പിക്കാത്തവരെ എല്ലാവരേയും അന്വേഷിച്ചു കണ്ടെത്തുമെന്നും അധികൃതര്‍ അറിയിച്ചു.
Discussion about this post