മുംബൈ: മുംബൈ കല്യാണില്‍ നിന്ന് പോയി അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന അമന്‍ ടാണ്ടെള്‍ സിറിയയില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. നവംബര്‍ 29ന് ഇയാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നാലു പേരാണ് കല്യാണില്‍ നിന്ന് സിറിയക്കു പോയിരുന്നത്.
ഐഎസില്‍ ചേര്‍ന്ന ശേഷം ഇയാളുടെ പേര് അബു ഉമര്‍ അല്‍ ഹിന്ദിയെന്നാക്കിയിരുന്നു. നവംബര്‍ 26ന് വ്യോമാക്രമണത്തിലാണ് ഇയാള്‍ മരിച്ചത്. 2015ലാണ് ആരിബ് മജീദ്, ഫഹദ് ഷെയ്ഖ്, ഷഹീം ടങ്കി എന്നിവര്‍ക്ക് ഒപ്പമാണ് അമനും പോയത്. ടങ്കി കൊല്ലപ്പെട്ടു. ആരിബ് മടങ്ങിയെത്തി.
Discussion about this post