ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തിനുള്ളില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് വന്‍പ്രഖ്യാപനങ്ങള്‍ നടത്തുമെന്ന വാര്‍ത്ത സ്ഥിരീകരിച്ച് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ശനിയാഴ്ചയോ ഞായറാഴ്ചയോ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. മനോരമ ന്യൂസിന് നല്കിയ പ്രതികരണത്തിലാണ് അദ്ദേഹത്തിന്റെ സ്ഥിരീകരണം.
നോട്ട് അസാധുവാക്കലിന്റെ നേട്ടങ്ങളും ഫലവും പ്രധാനമന്ത്രി വിശദീകരിക്കും. പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഇപ്പോഴത്തെ പ്രതിസന്ധികള്‍ ഒറ്റയടിക്കു മാറില്ല. ശനിയാഴ്ചയോടെ മാറ്റങ്ങള്‍ കണ്ടുതുടങ്ങും. ഇപ്പോഴും ചില പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്നും വെങ്കയ്യാ നായിഡു പറഞ്ഞു.
നോട്ട് ക്ഷാമം തുടരുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കില്ല. നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നാണു സൂചന. എടിഎമ്മില്‍നിന്ന് ഒരു ദിവസം പിന്‍വലിക്കാവുന്ന തുക 2,500ല്‍നിന്ന് 4,000 രൂപയായും ബാങ്കില്‍നിന്ന് ഒരാഴ്ച പിന്‍വലിക്കാവുന്ന തുക 24,000ല്‍നിന്നു 40,000 രൂപയായും ഉയര്‍ത്തുമെന്നാണു സൂചന.
Discussion about this post