ഡല്‍ഹി: അസാധു നോട്ടുകള്‍ കൈവശം വെച്ചാല്‍ ജയില്‍ശിക്ഷ ലഭിക്കില്ലെന്ന് കേന്ദ്രധനമന്ത്രാലയം. പിഴശിക്ഷ മാത്രമായിരിക്കും ഉണ്ടായിരിക്കുകയെന്ന് മന്ത്രാലയം അറിയിച്ചു. അസാധു നോട്ടുകള്‍ കൈവശംവയക്കുന്നത് തടവ് ലഭിക്കാവുന്ന കുറ്റകരമാക്കിയാണ് നേരത്തെ ഉത്തരവ് ഇറക്കിയത്.
മാര്‍ച്ച 31 നു ശേഷം പുതിയ നിയമം നിലവില്‍വരുമെന്നായിരുന്നു വാര്‍ത്ത.
അസാധു നോട്ട് കൈവശംവച്ചാല്‍ കുറഞ്ഞത് 50,000 രൂപ പിഴയൊടുക്കേണ്ടിവരും. പത്തിലധികം അസാധു നോട്ടുകള്‍ ഉണ്ടെങ്കിലാണ് ശിക്ഷ. നാലുവര്‍ഷം വരെ തടവാണ് ആദ്യ ഉത്തരവില്‍ ഉണ്ടായിരുന്നത്.
പഴയ നോട്ട് കൈവശമുള്ളവര്‍ക്ക് 2017 മാര്‍ച്ച് 31 വരെ റിസര്‍വ്വ് ബാങ്കിന്റെ കൗണ്ടറുകളില്‍ നിക്ഷേപിക്കാം. എന്നാല്‍ ഡിസംബര്‍ 30 നു മുമ്പ് നിക്ഷേപിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കണം. റിസര്‍വ്വ് ബാങ്കിന്റെ തിരഞ്ഞെടുത്ത ശാഖകളില്‍ പ്രത്യേക അപേക്ഷാ ഫോം പൂരിപ്പിച്ച് നല്‍കി വേണം അസാധു നോട്ടുകള്‍ നിക്ഷേപിക്കേണ്ടത്.
Discussion about this post