ചെന്നിത്തലയല്ല, വിഎസാണ് കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷ നേതാവെന്ന് അഡ്വ.ജയശങ്കര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ജയശങ്കറിന്റെ വിലയിരുത്തല്‍,
‘കന്‍േറാണ്‍മെന്റ് ഹൗസില്‍ താമസിക്കുന്നത് രമേശ് ചെന്നിത്തലയാണ്. പക്ഷേ, കേരളത്തിലെ യഥാര്‍ത്ഥ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാണ്.’ ജയശങ്കര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അഞ്ചേരി ബേബി വധക്കേസില്‍ മന്ത്രി എം.എം മണിക്കെതിരായ കോടതി വിധി വന്നതിനു പിന്നാലെ മണിയുടെ രാജി ആവശ്യപ്പെട്ട് വി.എസ് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കു കത്തയച്ച കാര്യം ജയശങ്കര്‍ ചൂണ്ടിക്കാട്ടുന്നു.
പോസ്റ്റിന്റെ പൂര്‍ണ രൂപം-
കേരളത്തിൽ ഭരണവും പ്രതിപക്ഷവും സിപിഎം ആണെന്ന് കെ.മുരളീധരൻ.
മുരളിയുടെ വർത്തമാനം കേട്ട് സുധീര ഭക്തർക്കും ചെന്നിത്തല ഗ്രൂപ്പുകാർക്കും കലി കയറി. ഉണ്ണിത്താൻജി പൊട്ടിത്തെറിച്ചു.
പക്ഷേ, നേരം വൈകുന്നേരമാകുമ്പോഴേക്കും മുരളി പറഞ്ഞത് 101% സത്യമായി ഭവിച്ചു.
മന്ത്രി മണിയുടെ രാജി ആവശ്യപ്പെട്ട് അച്ചുമ്മാൻ യെച്ചൂരിക്കു കത്തയച്ചു. മടക്കത്തപാലിൽ മറുപടി കിട്ടണം, അല്ലെങ്കിൽ കേരള കാസ്ട്രോയുടെ വിധം മാറും.
കൻേറാൺമെൻ്റ് ഹൗസിൽ താമസിക്കുന്നത് രമേശ് ചെന്നിത്തലയാണ്. പക്ഷേ, കേരളത്തിലെ യഥാർത്ഥ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാണ്.
ലാൽസലാം, ധീര സഖാവേ ലാൽസലാം!
[fb_pe url=”https://www.facebook.com/AdvocateAJayashankar/photos/a.732942096835519.1073741828.731500836979645/1046943268768732/?type=3&theater” bottom=”30″]
Discussion about this post