കൊല്‍ക്കത്ത : ഇന്ത്യയെ മതപരിവര്‍ത്തനം നടത്താന്‍മാത്രമുള്ള കരുത്ത് കൃസ്ത്യന്‍ മിഷണറിമാര്‍ക്കില്ലെന്ന് ആര്‍.എസ്.എസ്. സര്‍ സംഘചാലക് മോഹന്‍ ഭാഗവത്. അതുകൊണ്ടാണ് അവരുടെ ശ്രമങ്ങള്‍ ഇന്ത്യയില്‍ വിജയിക്കാത്തത്.
നവ്‌സാരിയിലെ വന്‍സ്ദയില്‍ ഭാരത് സേവാശ്രമം സംഘ് നടത്തിയ വിശ്വഹിന്ദു സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്.
ട300 വര്‍ഷത്തിലേറെയായി അവരുടെ ശ്രമത്തിനു കീഴടങ്ങാത്ത രാജ്യമാണ് ഇന്ത്യ. ഇന്ത്യന്‍ ജനസംഖ്യയുടെ ആറു ശതമാനത്തെ മാത്രമേ അവര്‍ക്ക് പരിവര്‍ത്തനപ്പെടുത്താനായിട്ടുള്ളൂ. മതപരിവര്‍ത്തനത്തിനുള്ള കരുത്തില്ല എന്നതാണ് കാരണം’ ഭാഗവത് പറഞ്ഞു. അമേരിക്കയിലെ പള്ളികളിലൊന്ന് ഗണപതിയമ്പലമായും ബ്രിട്ടനിലെ പള്ളികളിലൊന്ന് വിശ്വഹിന്ദു പരിഷത്തിന്റെ ഓഫീസായും അമേരിക്കയില്‍ ബിസിനസ്സുകാരനായ ഹിന്ദു പരിവര്‍ത്തനപ്പെടുത്തിയത് അദ്ദേഹം ചൂണ്ടിക്കാട്ടി. മിഷണറിമാര്‍ സ്വന്തം രാജ്യത്ത് നേരിടുന്നത് ഈ സ്ഥിതിയാണ്. അമേരിക്കയിലും യൂറോപ്പിലും ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനപ്പെടുത്തിയശേഷം അവര്‍ ഏഷ്യയില്‍ കണ്ണുവെച്ചിരിക്കുകയാണ്.
മതനിരപേക്ഷരാജ്യമെന്നാണ് ചൈന സ്വയം വിളിക്കുന്നത്. എന്നാല്‍, ക്രിസ്തുമതത്തിന്റെ കീഴിലാവാന്‍ ആ രാജ്യം സന്നദ്ധമാവുമോ? ഇല്ല. പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ അതിന് അനുവദിക്കുമോ? ഇല്ല. ഇന്ത്യയാണ് അതിനുപറ്റിയ രാജ്യമെന്നാണ് ഇപ്പോള്‍ അവര്‍ കരുതുന്നത്. എന്നാല്‍ അത് സാധ്യമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post