ഡല്‍ഹി: നോട്ട് അസാധുവാക്കല്‍ തീരുമാനത്തിനുശേഷം ജന്‍ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ട കോടിക്കണക്കിന് രൂപ തിരക്കിട്ട് പിന്‍വലിക്കുന്നതായി കണ്ടെത്തല്‍. ഇതിനകം 3,285 കോടി രൂപ പിന്‍വലിച്ചു. വിവിധ അക്കൗണ്ടുകളില്‍നിന്നായി രണ്ടാഴ്ചയ്ക്കിടെയാണ് ഇത്രയും പണം പിന്‍വലിച്ചതെന്ന് ആദായനികുതി വകുപ്പ് പറയുന്നു.
നോട്ട് അസാധുവാക്കിയ ശേഷം 87,100 കോടി രൂപയാണു ജന്‍ ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടത്. നവംബര്‍ 10 മുതല്‍ ഡിസംബര്‍ 23 വരെ ജന്‍ ധന്‍ അക്കൗണ്ടുകളില്‍ 41,523 കോടി രൂപയുടെ നിക്ഷേപമുണ്ടായി. 48 ലക്ഷം അക്കൗണ്ടുകളിലായാണിത്. നവംബര്‍ ഒമ്പതു വരെ 45,637 കോടി രൂപയുടെ നിക്ഷേപമാണുണ്ടായിരുന്നത്.
എന്നാല്‍, ഡിസംബര്‍ 28 ആപ്പോഴേയ്ക്കും നിക്ഷേപം കാര്യമായി പിന്‍വലിക്കപ്പെട്ടു. പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ രണ്ട് ദിവസംമാത്രം അവശേഷിക്കേ, 3,285 കോടി രൂപ പിന്‍വലിച്ചു. ജന്‍ധന്‍ അക്കൗണ്ടുകളില്‍ പരമാവധി നിക്ഷേപ തുക 50,000 രൂപയാണ്. പിന്‍വലിക്കാവുന്ന തുകയാകട്ടെ പ്രതിമാസം 10,000 രൂപയുമാണ്.
Discussion about this post