പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലഖ് നൗ റാലിയില്‍ എത്തിയത് കണക്ക് കൂട്ടിയതിലും കൂടുതല്‍ ആളുകള്‍. അവധ്, കാണ്‍പൂര്‍, ബ്രിജ് എന്നിവിടങ്ങളില്‍ നിന്നായി കടുത്ത തണുപ്പിനെയും അതിജീവിച്ച് ലക്ഷങ്ങളാണ് റാലിയില്‍ പങ്കെടുത്തത്.
ഇത്രയും വലിയ ആള്‍ക്കൂട്ടത്തെ താന്‍ അഭിസംബോധന ചെയ്തിട്ടില്ലെന്ന മുഖവുരയോടെയാണ് മോദി പ്രസംഗം തുടങ്ങിയത്. യുപിയില്‍ ബിജെപിയുടെ ജയസാധ്യതയാണ് ഇത് കാണിക്കുന്നതെന്ന മോദിയുടെ വാക്കുകള്‍ ഹര്‍ഷാരവത്തോടെയാണ് ജനങ്ങള്‍ വരവേറ്റത്.
നോട്ട് അസാധുവാക്കല്‍ അമ്പത് ദിവസം പിന്നിട്ടതിന് ശേഷം നടന്ന റാലിയിലെ ആള്ക്കൂട്ടപം ബിജെപി സംസ്ഥാന ഘടകത്തെ പോലും അമ്പരപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
സമാജ് വാദി പാര്‍ട്ടി വലിയ രാഷ്ട്രീയ പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തില്‍ നടന്ന റാലി ബിജെപിയുടെ തുടര്‍ പ്രചരണങ്ങള്‍ക്ക് നല്കുന്ന ആവേശം ചെറുതാവില്ല.
ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, ഉമാഭാരതി, കല്‍രാജ് മിശ്ര തുടങ്ങിയ ബിജെപി നേതാക്കളും റാലിയില്‍ പങ്കെടുത്തിരുന്നു.
Discussion about this post