ഡല്‍ഹി: സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റീസ് ജെ.എസ്. ഖെഹര്‍ ചീഫ് ജസ്റ്റീസായി സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂര്‍ ഇന്നലെ വിരമിച്ച ഒഴിവിലാണ് 44-ാമത് ചീഫ് ജസ്റ്റീസായി ഖെഹര്‍ ചുമതലയേറ്റത്. ഇന്നു രാവിലെ ഒന്‍പതിന് രാഷ്ര്ടപതിഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് സത്യവാചകം ചൊല്ലി കൊടുത്തത്.
സിക്ക് വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ ചീഫ് ജസ്റ്റീസായ ജഗദീഷ് സിംഗ് ഖെഹര്‍, ഓഗസ്റ്റ് 27 വരെ പദവിയില്‍ തുടരും.
Discussion about this post