യുപിയിലെ വോട്ടെടുപ്പ് ഏഴ് ഘട്ടങ്ങളിലായി, തിയതികള്‍
ഒന്നാം ഘട്ടം-ഫെബ്രുവരി 11,
രണ്ടാം ഘട്ടം-ഫെബ്രുവരി 15,
മൂന്നാം ഘട്ടം-ഫെബ്രുവരി 19
നാലാം ഘട്ടം-ഫെബ്രുവരി 23
അഞ്ചാം ഘട്ടം-ഫെബ്രുവരി-27
ആറാം ഘട്ടം- മാര്‍ച്ച്-4
ഏഴാം ഘട്ടം-മാര്‍ച്ച് 8
ഫെബ്രുവരി 14ന് ഗോവ, പഞ്ചാബ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കും.
ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15നാണ് വോട്ടെടുപ്പ്.
മണിപ്പൂരില്‍ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. മാര്‍ച്ച് നാലിനും മാര്‍ച്ച് എ്ട്ടിനുമാണ് പോളിംഗ്.
മാര്‍ച്ച് 11ന് അഞ്ച് സംസ്ഥാനങ്ങളിലേയും ഫലം പ്രഖ്യാപിക്കും
ഡല്‍ഹി; ഉത്തര്‍പ്രദേശും പഞ്ചാബും അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയ്യതി തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് തീയ്യതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പ്രഖ്യാപിച്ചത്.
അഞ്ച് സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് ഒരുമിച്ച് നടത്തും. ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടമായും മണിപ്പൂരില്‍ രണ്ട് ഘട്ടങ്ങളായും മറ്റ് സംസ്ഥാനങ്ങളില്‍ ഒറ്റ ഘട്ടമായും തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
പഞ്ചാബ്, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ്,
യുപിയിലെ വോട്ടെടുപ്പ് ഏഴ് ഘട്ടങ്ങളിലായി, തിയതികള്‍
ഒന്നാം ഘട്ടം-ഫെബ്രുവരി 11,
രണ്ടാം ഘട്ടം-ഫെബ്രുവരി 15,
മൂന്നാം ഘട്ടം-ഫെബ്രുവരി 19
നാലാം ഘട്ടം-ഫെബ്രുവരി 23
അഞ്ചാം ഘട്ടം-ഫെബ്രുവരി-27
ആറാം ഘട്ടം- മാര്‍ച്ച്-4
ഏഴാം ഘട്ടം-മാര്‍ച്ച് 8
ഫെബ്രുവരി 14ന് ഗോവ, പഞ്ചാബ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കും.
ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15നാണ് വോട്ടെടുപ്പ്.
മണിപ്പൂരില്‍ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. മാര്‍ച്ച് നാലിനും മാര്‍ച്ച് എ്ട്ടിനുമാണ് പോളിംഗ്.
മാര്‍ച്ച് 11ന് അഞ്ച് സംസ്ഥാനങ്ങളിലേയും ഫലം പ്രഖ്യാപിക്കും
നോട്ട് അസാധുവാക്കലിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് കേന്ദ്രസര്‍ക്കാരിനും നിര്‍ണായകമാണ്. നോട്ട് അസാധുവാക്കലിന് ശേഷമുള്ള തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വലിയ മുന്നേറ്റം നേടിയിരുന്നു. നോട്ട് ക്ഷാമവും ദുരിതങ്ങളുമെല്ലാം സംസ്ഥാന തെരഞ്ഞെടുപ്പില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടിയാകുമെന്നാണ് പ്രതിപക്ഷത്തിന്റെ അവകാശവാദം. ബിജെപി നിര്‍ണായത സ്വാധീനമുള്ള അഞ്ച് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പെന്നതും മത്സരത്തിന്റെ വീഫ് കൂട്ടും.
മണിപ്പൂരിലെ സംഘര്‍ഷങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിലുള്ള പ്രധാന പ്രശ്നം. മണിപ്പൂരികളും നാഗാ വംശജരുമായുള്ള സംഘര്‍ഷമാണ് പ്രദേശത്തെ പ്രക്ഷുബ്ധമാക്കുന്നത്. ക്രമസമാധാന നില വിലയിരുത്തിയാണ് ഓരോ സംസ്ഥാനത്തേയും തെരഞ്ഞെടുപ്പ് തീയ്യതികളും ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതും സുരക്ഷാക്രമീകരണവും അടക്കമുള്ള കാര്യങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അന്തിമ തീരുമാനമെടുത്തത്്. ആസന്നമായ തെരഞ്ഞെടുപ്പിലേക്ക് 85,000 സുരക്ഷ ഉദ്യോഗസ്ഥരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അഞ്ച് സംസ്ഥാനങ്ങളിലുമായി വിന്യസിക്കുക. 750 കമ്പനി അര്‍ദ്ധസൈനിക വിഭാഗത്തിന്റെ സേവനം അഞ്ച് സംസ്ഥാനങ്ങളിലും ഉറപ്പാക്കുമെന്ന് ഉന്നതതല മീറ്റിങില്‍ ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്രിഷി അറിയിച്ചിരുന്നു.
Discussion about this post