കൊല്‍ക്കത്ത: ബംഗാളിലെ ബിജെപി നേതാവിന്റെ വീടിനു നേരെ ബോംബേറ്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കൃഷ്ണ ഭട്ടാചാര്യയുടെ വീടിനു നേരെ ആക്രമണം ഉണ്ടായത്. റോസ് വാലി ചിട്ടി തട്ടിപ്പിന്റെ പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുധീപ് ബന്ദോപാധ്യായയെ അറസ്റ്റ് ചെയ്തതിനെതിരായ പ്രതിഷേധത്തിനിടെ കൊല്‍ക്കത്തയിലെ ബിജെപി ഓഫിസിനു നേരെ ഇന്നലെ ആക്രമണം ഉണ്ടായിരുന്നു. ഇതിനു മണിക്കൂറുകള്‍ക്കുശേഷമാണ് കൃഷ്ണ ഭട്ടാചാര്യയുടെ വീടിനുനേരെ ആക്രമണം ഉണ്ടായത്.
കൃഷ്ണ ഭട്ടാചാര്യയെ പ്രവര്‍ത്തകര്‍ ആക്രമിക്കുകയും ചെയ്തു. ഇവരിപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണത്തെത്തുടര്‍ന്ന് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തൃണമൂല്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് സിദ്ധാര്‍ഥ് നാഥ് സിങ് ആരോപിച്ചു.
Discussion about this post