കോഴിക്കോട്: കമലിനെതിരെ ബിജെപി ദേശീയ നേതൃത്വവും രംഗത്തെത്തി. ചെറുപ്പത്തില്‍ ദേശീയത പഠിക്കാത്തതിന്റെ കുഴപ്പമാണ് കമലിനെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ. ദേശീയതയെ ചോദ്യം ചെയ്യാന്‍ ഒരിന്ത്യക്കാരനും അവകാശമില്ല. കമല്‍ ദേശീയത പഠിക്കണമെന്നും എച്ച് രാജ വ്യക്തമാക്കി. അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ദേശീയതയെ അംഗീകരിക്കാത്തവര്‍ക്ക് രാജ്യത്ത് ജീവിക്കാന്‍ പോലും സാധിക്കില്ലെന്നും രാജ കോഴിക്കോട് പറഞ്ഞു.
Discussion about this post